ചങ്ങരംകുളത്ത് നിന്നും ത്രിശൂര്‍ക്ക് പോകുമ്പോള്‍ ലവന് നിര്‍ത്തുന്ന സ്ഥലം ക്യുത്യമായി കണ്ടു പിടിക്കാന്‍ ഒരു കണിയാനെയും കൂടെ കൂട്ടുന്നത് നന്നായിരിക്കുമെന്ന് തോന്നാറുണ്ട്.ഒരു നൂറു മീറ്ററിനുള്ളില്‍ എവിടെ ചവിട്ടുമെന്ന് കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍ ഇതില്‍ കയറിപ്പറ്റാം.കൂടാതെ 100 മീറ്റര്‍ സ്പ്രിന്റില്‍ മികവുകാട്ടിയവര്ക്കും ഈസിയായി ഇതില്‍ കയറിപ്പറ്റാവുന്നതാണ്.എന്തായാലും കയറിപ്പറ്റിയാല്‍ എന്നെ സംബന്ധിച്ചിടത്തോളം പരമസുഖമാണ്. അരമുതല്‍ കാല്‍മുട്ടുവരെ ച്ചിരി നീളം കൂടിയതിനാല്‍ സുഖമായി KSRTC യില്‍ ഇരിക്കാം. പ്രൈവറ്റ് ബസ്സുകള്‍ക്ക് ലഗ് സ്പേസ് കുറവാണ് (Please note the point! - private bus operators). 
പ്രൈവറ്റ് ബസ്സുകളെ പോലെ ‘നേരെ ത്യ് ശൂര്,നേരെ ത്യ് ശൂര്‘ ക്യാന്വാസിങ്ങില്ലത്തത് കൊണ്ടോ എന്തോ, ഒരു പാട് സ്ഥലം കാണും ഉള്ളില്‍. അങ്ങിങ്ങ് ഉറക്കം തൂങ്ങിക്കിടക്കുന്ന അഞ്ചോ പത്തോ ആളുകള്‍ . ഭീമാകാരമായ നിശബ്ദത. മൂന്നാള്‍ക്കിരിക്കാവുന്ന കാലി സീറ്റ് കണ്ട്പിടിച്ച്, നീണ്ട്നിവര്ന്നങ്ങനെയിരുന്ന്, നോക്കിയയിലെ ഒരു എമ്പീത്രീ പാട്ടും കേട്ട് സുഖയാത.
ഇനിയുള്ളൊരു ബേജാറ് കണ്ടക്ടര്‍ വന്നാല്‍ ടിക്കറ്റ് പൈസ ചില്ലറയായിക്കൊടുത്തില്ലെങ്കില് അദ്ദേഹം മുഷിയും. അതോണ്ട് ഈ ഗവ: സേവകരെ വെറുപ്പിക്കല്ലേന്ന് കരുതി അവര്‍ക്കാവശ്യമായത്രയും ചില്ലറയും നോട്ടും കരുതി യാത്ര ചെയ്യാന്‍ ശ്രമിക്കാരുണ്ട്. എന്നാല്‍, ഈയിടെ കണ്ടക്ടര്‍മാരുടെ പെരുമാറ്റത്തില്‍ ചെറിയൊരു മാറ്റം വന്നമാതിരിയുണ്ട്. കുറച്ച് മയമുള്ള പെരുമാറ്റമുണ്ടിപ്പോള്. നമ്മടെ ഗവ: കസ്റ്റമര്‍ റിലേഷനില്‍ വല്ല ട്രയിനിങ്ങും തൊടങ്ങിട്ടുണ്ടോ ആവോ.താത്കാലികക്കാരായ കുറെ ചെറുപ്പക്കാരുണ്ട്, കണ്ടിടത്തോളം നല്ല പെരുമാറ്റം. സമരമോ അല്ലെങ്കില്‍ മറ്റുകാരണങ്ങളാലോ ട്രിപ്പ് മുടങ്ങിയാല്‍ ഇവര്‍ക്ക് കൂലിയില്ലത്രെ. ഇതൊരു ന്യായക്കേട് തന്നെ.
മലബാറില്‍ നിന്ന് കുറെ പുതിയ സര്‍വീസുകള്‍ തുടങ്ങീട്ടുണ്ട്. ഈച്ചയാര്‍ക്കുന്ന ബസ് സ്റ്റേഷനുകള്‍ക്ക് പകരം വ്രുത്തിയുള്ള മൂത്രപ്പുരകളൊക്കെയുള്ള വന്‍കിട ഷോപ്പിങ് മാളുകളും വരുന്നുവെന്ന് കേള്‍ക്കുന്നു. വരും കാലങ്ങളില്‍ KSRTC യുടെ നഷ്ടക്കണക്കുകളൊക്കെ പഴംങ്കഥകളാകട്ടെ.

നമ്മുടെ ആന വണ്ടീടെ നൊസ്റ്റാള്‍ജിക്ക് പടം കാരണം ഇതു ഫേവറിറ്റ് പോസ്റ്റായ് ടാഗുന്നൂ. :)
ReplyDelete☆ ഈ ലിങ്കൂടെ ഇവിടിരിക്കട്ടെ - ടൈംസ് സ്ക്വയറില്‍ നമ്മുടെ നാടന്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സൊരെണ്ണം
ഇപ്പോഴും ഈ ആനവണ്ടി നാട്ടിലുണ്ടോ
ReplyDeleteമഴ പെയ്താല്‍ ഒരു കുട ഇല്ലാതെ കെ.എസ്സ്.ആര്.ടി.സി.യില്‍ എങ്ങനെ യാത്ര ചെയ്യും ....???????????
ReplyDeleteA good article with some real touch...!!!
ReplyDeleteHameed
Abu dhabi
KSRTC said once "enne thallanda ammava".. Good post kadarbahi..
ReplyDelete