Saturday, October 21, 2006

തട്ടുകട കീ ജയ്‌

തട്ടുകട കീ ജയ്‌

വഴിയോരത്തെ തട്ടുകടയില്‍ നിന്നും അഞ്ചു രൂപക്ക്‌ മൂക്കറ്റം തട്ടി ഒരു സിസ്സറും വാങ്ങി ഭാക്കി 50 പൈസ കടവും പറഞ്ഞ്‌ തിന്ന് മതിച്ചു നടന്ന കാലമുണ്ടായിരുന്നു .ഇപ്പോള്‍ തട്ടുകടകള്‍ക്കെതിരെ ഒരു ഹൈക്കോടതി വിധിയുണ്ടായിട്ടുണ്ടത്രെ. ഹോട്ടല്‍ ലോബിയാണത്രെ ഇതിന്റെ പിന്നില്‍. അവരുടെ ബിസിനസിനെ ബാധിക്കുന്നു, തട്ടുകടക്കരുപയോഗിക്കുന്ന വെള്ളം പോരാ, ആകെ മൊത്തം വൃത്തിയും മെനയുമില്ല തുടങ്ങിയ ആരോപണങ്ങളാണു ഇവര്‍ക്കെതിരെ. ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ തന്നെ തട്ടുകട മൊത്തമായി ഇല്ലാതാക്കി വേണൊ ഇതിനൊരു പരിഹാരം കാണാന്‍.സാദാകോളെജ്‌ മുതല്‍ മെടിക്കല്‍ കോളെജ്‌ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരു ആപീസുകള്‍, സിനിമാതിയ്യറ്റര്‍ തുടങ്ങി നാലാളു കൂടുന്നിടത്തൊക്കെ ഒരു തട്ടിക്കുട്ടു കട കാണാം. ചില്ലിട്ട 'വൃത്തിയും' ഭംഗിയുമുണ്ടെന്ന് പറയുന്ന ഹോട്ടലുകള്‍ക്ക്‌ മുന്നില്‍ പോക്കറ്റ്‌ തപ്പി നോക്കി അറച്ച്‌ നില്‍ക്കുന്ന സാധാരണക്കാരനു കഞ്ഞിയും പൂളയുമടിച്ച്‌ വിശപ്പ്‌ തീര്‍ക്കാന്‍ ആശ്രയം തട്ടുകട തന്നെ.

ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ടത്‌, അവര്‍ക്കാവശ്യമായ വെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുക.മാലിന്യങ്ങള്‍ നീക്കാനുള്ള സൗകര്യങ്ങള്‍ ചെയ്ത്‌ കൊടുക്കുക. വൃത്തിയും മെനയും രുചിയുമായി ഭക്ഷണം കൈകാര്യം ചെയ്യാന്‍ വേണ്ട പരിശീലന പരിപാടികള്‍ നടത്തുക എന്നിവയാണു.

ഏകദേശം 20000 ത്തോളം 'തട്ട്‌' കടക്കാരുണ്ടത്രെ ബാങ്കോക്കിലെ തെരുവുകളില്‍. നഗരവാസികളില്‍ നല്ലൊരുഭാഗം ഇവരുടെ ദിവസപ്പറ്റുകാരാണു,കൂടാതെ ടൂറിസ്റ്റുകളും. ടൂറിസ്റ്റുകള്‍ക്കാണെങ്കില്‍ ഇതൊരലസോരമല്ല, ആകര്‍ഷണമാണുതാനും. വൈകുന്നേരങ്ങളില്‍ ഫ്രഷ്‌ സീഫുഡിന്റെ മണമടിക്കുന്ന തെരുവുകളിലൂടെയുള്ള നടത്തം ഒരനുഭവം തന്നെ. ഇവിടെ സര്‍ക്കാര്‍ ഇവരെ ഇല്ലാതാക്കാനല്ല ശ്രമിക്കുന്നത്‌, മറിച്ച്‌ ഇവരെക്കുറിച്ച്‌ പ0ഇക്കുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ഈ തൊഴിലില്‍ അവര്‍ക്ക്‌ വേണ്ട പരിശീലന പരിപാടികള്‍ നല്‍കുകയും ചെയ്യുന്നു.


ബാങ്കോക്കിലെ തെരുവ്‌ ഭക്ഷണശാലകള്‍
കൂടുതലറിയാന്‍ ഈ ലിങ്കില്‍ ഞെക്കൂ
http://www.fao.org/docrep/W3699T/w3699t07.htm

5 comments:

 1. തട്ടുകട കീ ജയ്‌

  വഴിയോരത്തെ തട്ടുകടയില്‍ നിന്നും അഞ്ചു രൂപക്ക്‌ മൂക്കറ്റം തട്ടി ഒരു സിസ്സറും വാങ്ങി ഭാക്കി 50 പൈസ കടവും പറഞ്ഞ്‌ തിന്ന് മതിച്ചു നടന്ന കാലമുണ്ടായിരുന്നു .ഇപ്പോള്‍ തട്ടുകടകള്‍ക്കെതിരെ ഒരു

  ReplyDelete
 2. ദീര്‍ഘയാത്ര കഴിഞ്ഞു ബസ്സില്‍ നിന്നോ ട്രയിനില്‍ നിന്നോ ഇറങ്ങിയാല്‍ മൂരി നിവര്‍ത്തി കോട്ടുവായിട്ടു ആദ്യം നോക്കുന്നതു തട്ടുകടയെവിടെ എന്നാണ്‌. അധികം തെരയേണ്ടി വരില്ല. മൂക്കു തന്നെ കണ്ടുപിടിച്ചോളും. ഓംലട്ടിന്റെ കൊതിപ്പിക്കുന്ന മണം വരുന്നിടം നോക്കിയാല്‍ അതു തട്ടു കട തന്നെയായിരിക്കും.
  കുറച്ചു കൂടി ഹൈജീനിക്കാക്കാന്‍ ശ്രദ്ധിച്ചാല്‍ തട്ടുകടയെന്ന ജനകീയമായ ഭോജനശാലകള്‍ വലിയൊരനുഗ്രഹം തന്നെ.

  ReplyDelete
 3. തട്ടുകട കീ ജയ്
  തട്ടുകടകള്‍ നിര്‍ത്തലാക്കനുള്ള സകല അടവുകളേയും നമ്മള്‍ തട്ടിത്തെറുപ്പിക്കുന്നതായിരിക്കും

  ReplyDelete
 4. നാട്ടിലെ തട്ടുകടക്കാരെ തൊട്ടവനെ ജോലി രാജിവെച്ച് അടുത്ത ഫ്ലൈറ്റില്‍ വന്ന് ഞാന്‍ തട്ടുന്നതായിരിക്കും. കളിച്ച് കളിച്ച് തട്ടില്‍ കേറി കളിക്കുന്നോ?

  ReplyDelete
 5. Hi.Khadar..you are from Mookkuthala...Ok,fine...Thanks for your precious comment...

  ReplyDelete